ഫാക് കുർബ: റമദാനിൽ 1,115 പേരെ ജയിലിൽ നിന്ന് മോചിപ്പിച്ചു

മസ്‌കറ്റ്: വിശുദ്ധ റമദാൻ മാസത്തിൽ സാമ്പത്തിക ബാധ്യതയിൽപ്പെട്ട് തടവിലാക്കപ്പെട്ട 1,115 പേരെ ഒമാൻ ലോയേഴ്‌സ് അസോസിയേഷൻ ഏറ്റെടുത്ത ഫക്-കുർബ സംരംഭത്തിലൂടെ മോചിപ്പിച്ചു. 2024 മെയ് അവസാനത്തോടെ മൊത്തം 1,500 കടബാധ്യതയുള്ളവരെ മോചിപ്പിക്കാനാണ് ഈ സംരംഭം ലക്ഷ്യമിടുന്നതെന്ന് ഫാക്-കുർബ ഇനിഷ്യേറ്റീവിൻ്റെ ചുമതലയുള്ള ഡോ. മുഹമ്മദ് ഇബ്രാഹിം അൽ സദ്‌ജലി പറഞ്ഞു.

“ചെറിയ കടങ്ങൾ”, “പ്രായമായവരിൽ കടം ഉള്ളവർ” എന്നീ വിഭാഗങ്ങൾക്കാണ് റിലീഫ് പേയ്‌മെൻ്റിൽ മുൻഗണന നൽകുന്നത്. ജുഡീഷ്യൽ അഡ്മിനിസ്‌ട്രേറ്റീവ് അഫയേഴ്‌സ് കൗൺസിൽ നിശ്ചയിച്ചിട്ടുള്ള വ്യവസ്ഥകൾക്കനുസൃതമായാണ് നടപടിക്രമങ്ങൾ നടക്കുന്നതെന്ന് അൽ സദ്‌ജലി പറഞ്ഞു.

2012 മുതൽ ഈ പദ്ധതിയിലൂടെ 7,000-ൽ അധികം കടക്കെണിയിലായ ആളുകളെ മോചിപ്പിച്ചിട്ടുണ്ട്.