ഒമാനിൽ ജോലി, താമസ നിയങ്ങൾ ലംഘിച്ച 88 പേർ അറസ്റ്റിൽ

മസ്‌കത്ത്: നോർത്ത് അൽ ശർഖിയ ഗവർണറേറ്റ് പോലീസ് കമാൻഡ്, ഇബ്ര സ്‌പെഷ്യൽ ടാസ്‌ക് പോലീസ് യൂണിറ്റുമായി സഹകരിച്ച്, വിദേശികളുടെ തൊഴിൽ, താമസ നിയമങ്ങൾ ലംഘിച്ചതിന് ആഫ്രിക്കൻ, ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള 88 വ്യക്തികളെ അറസ്റ്റ് ചെയ്തു. അറസ്റ്റിലായവർക്കെതിരെയുള്ള നിയമനടപടികൾ പൂർത്തിയായതായി നോർത്ത് അൽ ശർഖിയ ഗവർണറേറ്റ് പോലീസ് കമാൻഡ് വ്യക്തമാക്കി.