മസ്‌കത്ത്: വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട തടവുകാർക്ക് സുപ്രീം കമാൻഡർ സുൽത്താൻ ഹൈതം ബിൻ താരിഖ് ചൊവ്വാഴ്ച പ്രത്യേക മാപ്പ് നൽകി.
മാപ്പുനൽകിയ 154 തടവുകാരിൽ പൗരന്മാരും വിദേശികളും ഉൾപ്പെടുന്നതായി റോയൽ ഒമാൻ പോലീസ് ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു. ഈദ് അൽ-ഫിത്തറിൻ്റെ ഭാഗമായാണ് തടവുകാർക്ക് രാജകീയ മാപ്പ് നൽകിയത്.