നോർത്ത് അൽ ബത്തിന ഗവർണറേറ്റിൽ പാറ വീണ് ഗതാഗതം തടസ്സപ്പെട്ടു

മസ്‌കത്ത്: നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ സോഹാറിലെ വിലായത്ത് വാദി അൽ ഹിൽതി റോഡിൽ പാറ ഇടിഞ്ഞുവീണു. ഗതാഗതം പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവർത്തങ്ങൾക്ക് ഗതാഗത, വാർത്താവിനിമയ, വിവര സാങ്കേതിക മന്ത്രാലയത്തിന്റെ നേതൃത്വം നൽകി.

നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ റോഡ്‌സ് ഡിപ്പാർട്ട്‌മെൻ്റും റോയൽ ഒമാനുമായി സഹകരിച്ചാണ് ഈ പ്രവർത്തങ്ങൾ നടന്നത്. പോലീസ്, ഉടൻ തന്നെ സ്ഥിതിഗതികൾ കൈകാര്യം ചെയ്യുകയും ഗതാഗതം സുഗമമാക്കുന്നതിന് ഒരു താത്കാലിക പാത തുറക്കുകയും ചെയ്തു. ട്രാക്കിൻ്റെ ബാക്കി ഭാഗം തുറക്കുന്ന ജോലിയാണ് ഇപ്പോൾ നടക്കുന്നത്.