ഒമാൻ സുൽത്താന്റെ യുഎഇ സന്ദർശനം: ഇരു രാജ്യങ്ങളുടെയും സാഹോദര്യത്തിന്റെ ആഴം എടുത്തു കാട്ടുന്നു: സയ്യിദ് ബദർ

മസ്‌കത്ത്: ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിക്കിൻ്റെ യു.എ.ഇ സന്ദർശനവും യു.എ.ഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്‌യാനുമായുള്ള കൂടിക്കാഴ്ചയും രാജ്യ പുരോഗതിയുടെ ആഴത്തെ പ്രതിഫലിപ്പിക്കുന്നുവെന്ന് വിദേശകാര്യ മന്ത്രി സയ്യിദ് ബദർ ബിൻ ഹമദ് അൽ ബുസൈദി. ഇരു രാജ്യങ്ങളുടെയും ദൃഢമായ ബന്ധം ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിലുള്ള സൗഹാർദ്ദം വർധിപ്പിക്കുന്നതാണ് അദ്ദേഹം പറഞ്ഞു.

ഈ സന്ദർശനം സാഹോദര്യ ബന്ധങ്ങളുടെ അടിത്തറ ഉറപ്പിക്കുകയും രാഷ്ട്രീയമായും സുരക്ഷാപരമായും സാംസ്കാരികമായും സാമൂഹികമായും അവരെ ശക്തിപ്പെടുത്തുകയും വിവിധ സാമ്പത്തിക, ശാസ്ത്ര മേഖലകളിൽ കൂടുതൽ വാഗ്ദാനപ്രദമായ പങ്കാളിത്തത്തിലേക്ക് അവരെ വികസിപ്പിക്കുകയും ചെയ്യുന്നതായി അദ്ദേഹം പറഞ്ഞു.

ഈ തന്ത്രപരമായ പങ്കാളിത്തത്തിൻ്റെ വിവിധ വശങ്ങളും മേഖലകളും മെച്ചപ്പെടുത്തുന്ന തരത്തിൽ ഇരു രാജ്യങ്ങളുടെയും നേതൃത്വത്തിൻ്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റിലെ ഞങ്ങളുടെ സഹോദരങ്ങളോടൊപ്പം ഞങ്ങൾ പ്രവർത്തിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.