മസ്‌കത്ത് വിമാനത്താവളത്തിൽ യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ്

മസ്‌കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴിയുള്ള യാത്രക്കാരുടെ എണ്ണത്തിൽ റെക്കോർഡ് വർധനവ് രേഖപ്പെടുത്തി. 2023 മാർച്ചിൽ വിമാനത്താവളം വഴി 954,905 പേരാണ് യാത്ര ചെയ്തത്. എന്നാൽ ഈ വർഷം മാർച്ചിൽ 7 ശതമാനം വർധിച്ച് 1,018,469 പേർ യാത്ര ചെയ്തു.

കൂടാതെ കഴിഞ്ഞ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ 2,959,829 പേർ യാത്ര നടത്തിയപ്പോൾ ഈ വർഷം ആദ്യ മൂന്ന് മാസങ്ങളിൽ 3482,325 പേർ വിമാനത്താവളം വഴി യാത്ര നടത്തി. ഇത് യാത്രക്കാരുടെ എണ്ണത്തിൽ 17 ശതമാനം വർധനവാണ് കാണിക്കുന്നത്.