വൻതോതിൽ മദ്യം കടത്താൻ ശ്രമിച്ച സംഭവത്തിൽ മുസന്ദം ഗവർണറേറ്റിൽ നിന്ന് 20 പ്രവാസികളെ റോയൽ ഒമാൻ പൊലീസ് അറസ്റ്റ് ചെയ്തു. ലഹരിപാനീയകൾ കണ്ടെടുക്കുകയും ചെയ്തു. കോസ്റ്റ് ഗാർഡ് പൊലീസ് വിവിധ സ്ഥലങ്ങളിൽ നിന്നായി ഒമ്പത് ബോട്ടുകൾ പിടിച്ചെടുത്തു. നിയമ നടപടികൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണെന്ന് അധികൃതർ പറഞ്ഞു.