
ഇബ്രയിലെ സ്വർണക്കട കൊള്ളയടിക്കാൻ ശ്രമിക്കുന്നതിനിടെ രണ്ടുപേരെ പിടികൂടിയതായി റോയൽ ഒമാൻ പൊലീസ് അറിയിച്ചു. ഏഷ്യൻ വംശജരാണ് പിടിയിലാവർ. വടക്കൻ ശർഖിയ ഗവർണറേറ്റ് പൊലീസ് കമാൻഡാണ് പ്രതികളെ പിടികൂടിയത്. ഇരുവർക്കുമെതിരെ നിയമനടപടികൾ പൂർത്തിയാക്കി.