മസ്കത്ത് ഗവർണറേറ്റിലെ സീബ് വിലായത്തിൽ വീടിന് തീ പിടിച്ചു. തെക്കൻ മാബില പ്രദേശത്താണ് സംഭവം നടന്നത്. സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സി.ഡി.എ.എ) അംഗങ്ങൾ എത്തി തീ നിയന്ത്രണ വിധേയമാക്കി. നാലുപേരെ രക്ഷപ്പെടുത്തി അടിയന്തര വൈദ്യസഹായം നൽകി.നിസ്സാര പരിക്കുകളോടെ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു.