മസ്കത്തിൽ ഭക്ഷ്യ സുരക്ഷാ വാരത്തിനു തുടക്കമായി

‘ഭക്ഷണ അപകട സാധ്യത വിലയിരുത്തൽ, പങ്കാളിത്തം , അവബോധം, പ്രതിബദ്ധത’ എന്ന പ്രമേയമാണ് പരിപാടിക്ക് സ്വീകരിച്ചിരിക്കുന്നത് .

ഭക്ഷ്യ സുരക്ഷ, ഗുണമേന്മ, പൊതുജനാരോഗ്യ സംരക്ഷണം എന്നിവയെക്കുറിച്ചു ഉത്പാദകർ, ഭക്ഷണം സംസ്കരിക്കുന്നവർ ട്രാൻസ്പോർട്ടർമാർ, റീടൈലർമാർ, ഉപഭോക്താക്കൾ എന്നിങ്ങനെ വിവിധ മേഖലകൾക്കിടയിൽ അപകട സാധ്യതകൾ ഉയർത്തിക്കാട്ടാനും അറിവ് മെച്ചപ്പെടുത്താനുമാണ് പരിപാടി നടത്തുന്നത്.
ആരോഗ്യ മന്ത്രി ഡോ: ഹിലാൽ ബിൻ അലി അൽബ്തിയുടെ നേതൃത്വത്തിലായിരുന്നു ഉത്‌ഘാടനം. ഭക്ഷ്യ വ്യവസായ രംഗത്തെ പുരോഗതിക്കനുസൃതമായി ലഭ്യമായ വിഭവങ്ങൾ വികസിപ്പിക്കാനുമാണ് ഭക്ഷ്യ സുരക്ഷാ വാരം ലക്ഷ്യമിടുന്നത്.

മത്സ്യകൃഷി മേഖലയിലെ വിവിധ അപകട സാധ്യതകൾ എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ച നടന്നു. ഈ വിഷയങ്ങളിൽ മറ്റു സെമിനാറുകളും സംഘടിപ്പിക്കുന്നുണ്ട് .