ഒമാനിൽ ആദ്യമായി മെഗാ തിരുവാതിര സംഘടിപ്പിക്കുന്നു. മസ്കറ്റ് ഇന്ത്യൻ മലയാളി സോഷ്യൽ ക്ലബ് മസ്കറ്റിലുള്ള സുഹർ മലയാളി സംഘടനയുമയി സഹകരിച്ചു കൊണ്ടാണ് നാന്നൂറോളം കലാകാരികൾ പങ്കെടുക്കുന്ന തിരുവാതിര സംഘടിപ്പിക്കുന്നത്. സുഹാറിലെ സല്ലാനിലുള്ള അൽ തരീഫ് ഫുട്ബാൾ ഗ്രൗണ്ടിലാണ് പ്രത്യേകം തയ്യാറാക്കിയിട്ടുള്ള വേദിയിൽ പഞ്ചവാദ്യത്തോടെ പരിപാടി അരങ്ങേറുന്നത്.
ഒമാനിലെ വിവിധ ഭാഗങ്ങളിൽനിന്നും ഇന്ത്യയിൽ നിന്നുമുള്ള കൗമാരക്കാർ മുതൽ വിവിധ പ്രായക്കാരായ നാനൂറോളം നർത്തകിമാർ പങ്കെടുക്കുന്ന മെഗാതിരുവാതിര ഒമാനിലെ ഏറ്റവും വലിയ നൃത്തപരിപാടി എന്ന നിലയിൽ റെക്കോഡ് സൃഷ്ടിക്കുമെന്ന് മലയാളി സംഘം വിമൻസ് കോഓഡിനേറ്റർ ജ്യോതി മുരളി പറഞ്ഞു.