മസ്കറ്റ്-കോഴിക്കോട് സെക്ടറിൽ ഒമാൻ എയർ വർധിപ്പിച്ച സർവീസുകൾ ജൂൺ 3 മുതൽ

കോഴിക്കോട് റൂട്ടിൽ സർവീസുകൾ വർധിപ്പിച്ച്‌ ഒമാൻ എയർ. നിലവിൽ ആഴ്ചയിൽ ഏഴു സർവീസുകളാണുള്ളത്. ഇത് പതിനൊന്നാക്കി ഉയർത്തുന്നതാണ്‌. ജൂൺ 3 മുതൽ സർവീസുകൾ നിലവിൽ വരും.

തിങ്കൾ , ബുധൻ , വെള്ളി , എന്നീ ദിവസങ്ങളിൽ ഓരോ സർവീസ് വീതവും ചൊവ്വ, വ്യാഴം, ശനി ഞായർ ദിവസങ്ങളിൽ രണ്ടു സർവീസുകൾ വീതവും നടത്തും. വേനലവധിക്കും വലിയ പെരുന്നാളിനുമൊക്കെ നാട്ടിലെത്താൻ പ്രവാസികൾക്ക് ഈ അധിക സർവീസുകൾ ഉപകാരപ്രദമാകുമെന്നുമാണ് കരുതുന്നത്.
ക്വലാലംപുർ , ബാങ്കോക് സൂറിച്, ദാറുസ്സലാം, സൻസിബാർ, ഫുക്കറ്റ് എന്നിവിടങ്ങളിലേക്ക് അധിക സർവീസുകൾ ഏർപ്പെടുത്തിയിട്ടുണ്ടെന്നു കമ്പനി അറിയിച്ചു.

ബാങ്കോക് -14, ഫുക്കറ്റ്‌ -7, ക്വലാലംപുർ -5, മിലൻ – 4, സുറിച്ച്‌ – 3, ദാറുസ്സലാം – 6, എന്നിങ്ങനെയാണ് അധിക സർവീസുകൾ ഏർപ്പെടുത്തിയിട്ടുള്ളത്.