ഒമാനിൽ ഇനി മുതൽ വാഹന ഏജൻസികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാം

ഒമാനിൽ പുതിയ വാഹനങ്ങൾ നേരിട്ട് രജിസ്റ്റർ ചെയ്യാൻ ഓൺലൈൻ സൗകര്യമൊരുക്കി റോയൽ ഒമാൻ പോലീസ്. നേരത്തെ പുതിയ വാഹനം രജിസ്‌ട്രേഷൻ ചെയ്യുന്നതിന് ഏജൻസികൾ ആർ.ഒ .പി. വാഹന സ്ഥാപന വകുപ്പുകളിൽ നേരിട്ടെത്തി രേഖകൾ സമർപ്പിക്കേണ്ടതായിരുന്നു.
പുതിയ സംവിധാനം വാഹന രജിസ്ട്രേഷൻ എളുപ്പത്തിലാക്കാൻ സഹായകമാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് റോയൽ ഒമാൻ പോലീസ് രാജ്യത്തെ നിരവധി വാഹന ഏജൻസികളുമായി കരാറിൽ ഒപ്പുവച്ചു.