യു.എൻ ടൂറിസം കോൺഫറൻസ് ഒമാനിൽ ഈ മാസം 22 മുതൽ

ഈ മാസം 22 മുതൽ 25 വരെ മസ്‌കറ്റിലെ അൽ ബുസ്താൻ പാലസ് ഹോട്ടലിൽ വച്ച് യു. എൻ. ടൂറിസം (യു.എൻ.ടി.ഒ .ബി. യു.) പ്രാദേശിക കോൺഫറൻസിന്റെ അമ്പതാമത് പതിപ്പ് നടക്കും. ഈ മേഖലയിലെ ട്രെൻഡുകളെയും അവസരങ്ങളെയും കുറിച്ചുള്ള പ്രാദേശിക ഡാറ്റ, ഉൾക്കാഴ്ചകൾ, ചർച്ചകൾ എന്നിവ കോൺഫറൻസിലൂടെ മനസ്സിലാക്കാനാകും.

കോവിഡ് മഹാമാരിക്ക് ശേഷം ടൂറിസം മേഖലയുടെ വീണ്ടെടുപ്പിന് നേതൃത്വം നൽകിയ പ്രദേശമാണ് മിഡിലീസ്റ്റ്. 2023 ൽ 87.1 ദശലക്ഷം അന്താരാഷ്ട്ര വിനോദ സഞ്ചാരികളാണെത്തിയത്. 2019 മായി താരതമ്യം ചെയ്യുമ്പോൾ 122 ശതമാനത്തിന്റെ ഉയർച്ചയാണ് സഞ്ചാരികളുടെ എണ്ണത്തിൽ ഉണ്ടായിരിക്കുന്നത്.