കരിപ്പൂരിൽ കനത്ത മഴ: അബുദാബിയിലേക്കും മസ്കറ്റിലേക്കുമുള്ള എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങൾ വൈകുന്നു

കരിപ്പൂരിൽ ഇന്നലെ മെയ് 22 ന് രാത്രി അബുദാബിയിലേക്കും മസ്കറ്റിലേക്കും പുറപ്പെടേണ്ട എയർ ഇന്ത്യ എക്‌സ്പ്രസ്സ് വിമാനങ്ങൾ ഇന്ന് മെയ് 23 രാവിലെ ആയിട്ടും പുറപ്പെട്ടിട്ടില്ല. കനത്ത മഴയാണ് എയർ ഇന്ത്യ എക്‌സ്പ്രസ്സ് അധികൃതർ പറയുന്ന കാരണം.

ഇന്നലെ വൈകീട്ട് എത്തിയ യാത്രക്കാർ കരിപ്പൂർ വിമാനത്താവളത്തിൽ കുടിങ്ങികിടക്കുകയാണ്, ഇന്ന് ഉച്ചയോടെ കാലാവസ്ഥ ഭേദപ്പെട്ടാൽ വിമാനം പുറപ്പെടുമെന്ന പ്രതീക്ഷയിലാണ് യാത്രക്കാർ.

കരിപ്പൂരിലേക്കുള്ള ചില വിമാനങ്ങൾ ഇന്ന് മംഗലാപുരത്താണ് ഇറക്കിയത്.