നിയമലംഘനം : 77 മോട്ടോർ സൈക്കിളുകൾ ആർ.ഒ.പി. പിടിച്ചെടുത്തു

റോയൽ ഒമാൻ പോലീസ് നിയമലംഘനവുമായി ബന്ധപ്പെട്ടു 77 മോട്ടോർ സൈക്കിളുകൾ പിടികൂടി . ദാഖിലിയ ഗെവെർണറേറ്റ് പോലീസ് കമാണ്ടർ നിസ്‌വ സ്പെഷ്യൽ ടാസ്ക് പോലീസ് യൂണിറ്റുമായി സഹകരിച്ചു നടത്തിയ പരിശോധനയിലാണ് നിയമലംഘകരെ പിടികൂടിയത്.

33 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. നിയമ നടപടികൾ പൂർത്തീകരിച്ചു വരികയാണെന്ന് അധികൃതർ അറിയിച്ചു.