കമ്പ്യൂട്ടർ ട്രേഡിങ് രംഗത്ത് പ്രശസ്തമായ ‘അൽ ഇർഷാദ്’ ഒമാനിൽ ബ്രാഞ്ച് തുറന്നു

അൽ ഇർഷാദ് കമ്പ്യൂട്ടർ ഗ്രൂപ്പിന്റെ ഏറ്റവും പുതിയ ശാഖ ഒമാനിലെ റൂവിയിൽ ആരംഭിച്ചു. പാണക്കാട്സയ്യിദ് മുനവറലി ശിഹാബ്തങ്ങളും അൽ ഇർഷാദ് ചെയർമാൻ യൂനസ്‌ ഹസ്സനും ചേർന്നാണ് ഉത്‌ഘാടനം നിർവ്വഹിച്ചത്.
ദുബായി കേന്ദ്രമാക്കി കഴിഞ്ഞ 22 വർഷമായി കമ്പ്യൂട്ടർ ട്രേഡിങ്ങ് രംഗത്തു പ്രവർത്തിക്കുന്ന ‘ അൽ ഇർഷാദി’ന് ഇതോടെ 18 ശാഖകളായി .

അസൂസ്,എസർ, എച്ച് പി ,ഡെൽ,ലെനോവൊ തുടങ്ങിയ പ്രശസ്ത ബ്രാൻഡുകളുടെകംപ്യൂട്ടറുകളുടെയും ലാപ്ടോപ്പുകളുടെയും മറ്റും അംഗീകൃത ഡീലറായ അൽ ഇർഷാദിൽ നിന്ന് വിശ്വസ്തതയോടെയും തികഞ്ഞ ഉത്തരവാദിത്തത്തോടെയും ഇവയൊക്കെയും വാങ്ങാനാകും. അത്യാകർഷകമായ ഇനാഗുരൽ ഓഫറും ഏർപ്പെടുത്തിയുട്ടുണ്ട് .

ഹുവായ്, ഡിലിങ്,ടി പി ലിങ്,സിസ്കോ തുടങ്ങിയവയുടെ നെറ്റ് വർക്ക് സംബന്ധമായ ഉത്പന്നങ്ങളും ഗെയ്‌മിങ് സെക്ടറുകൾക്ക് ആവശ്യമായ നൂതന ഗ്രാഫിക് കാർഡുകൾ,മെമ്മറി മോഡുലുകൾ,ഹാർഡ്‌ ഡിസ്ക് എന്നിവയും ഡാറ്റ ബായ്ക്കപ്പിനുള്ള ടേപ് ഡ്രൈവുകളും ഹാർഡ്‌ ഡ്രൈവുകളും ഇവിടെ ലഭ്യം.

ഒമാൻ റൂവി അൽവാദി കംപ്യൂട്ടർ സ്‌ട്രീറ്റിൽ ആണ് അൽ ഇർഷാദ് ഷോറും സ്ഥാപിതമായിട്ടുള്ളത്. വർണ്ണശബളയിൽ
കൊണ്ടാടിയ ഉത്ഘാടനത്തിന് ഒമാനിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലുള്ള പ്രമുഖ വ്യക്തത്വങ്ങൾ സന്നിഹിതരായി.

അൽ ഇർഷാദ് കമ്പ്യൂട്ടർ ജനറൽ മാനേജർ രാജഗോപാലൻ,സി ഇ ഒ മുസ്തഫ എം വി,സെയിൽസ് ഡയറക്ടർ
മുഹമ്മദ് പി കെപി, അബ്ദുൽജലീൽ പ്രാഞ്ചേരി,അലി കരയത്ത്, നാസർ നടുക്കണ്ടി,നരിക്കോൽ നാസർ,നജീബ് മലബാർ ഗോൾഡ്,കെ എം സിസി നേതാക്കളായ റഹീം,മുഹമ്മദ് വാണിമേൽ, അഷറഫ് നാദാപുരം അഷ്‌റഫ് പൊയ്ക്കര,ടി പി മജീദ് തുടങ്ങിയവരും സംബന്ധിച്ചു.