പോലീസെന്ന വ്യാജേന സ്ത്രീകളെ ഉപദ്രവിച്ചതിനു മസ്‌ക്കറ്റിൽ മൂന്നുപേർ അറസ്റ്റിൽ

മൂന്ന് സ്വദേശികളെ മസ്‌ക്കറ്റ് ഗവർണറേറ്റിൽ നിന്ന് റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തു. പോലീസ് ചമഞ്ഞ് സ്ത്രീകളെ ഉപദ്രവിച്ചതിനാണ് അറസ്റ്റ്. പ്രതികൾ പ്രവാസി സ്ത്രീകളുടെ വസതിയിൽ പ്രവേശിച്ച് അവരുടെ പ്രവർത്തികൾ റെക്കോഡ് ചെയ്യുകയും വീഡിയോ ക്ലിപ്പുകൾ പ്രചരിപ്പിക്കുകയും ചെയ്യുകയ്യായിരുന്നുവെന്ന് റോയൽ ഒമാൻ പോലീസ് പ്രസ്താവനയിൽ പറഞ്ഞു. നിയമ നടപടികൾ പൂർത്തിയായി വരികയാണെന്ന് അധികൃതർ വ്യക്തമാക്കി.