നിയമലംഘനം: ഒമാനിൽ 25 പ്രവാസികൾ പോലീസ് പിടിയിൽ

തൊഴിൽ നിയമലംഘനവുമായി ബന്ധപ്പെട്ട് 25 പ്രവാസികളെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. ദാഖിലിയ ഗവർണറേറ്റ് പോലീസ് കമാൻഡ്, നിസ്വ സ്‌പെഷൽ ടാസ്ക് ഫോഴ്‌സിന്റെ പിന്തുണയോടെ നടത്തിയ പരിശോധനയിൽ ഏഷ്യൻ പൗരന്മാരാണ് പിടിയിലായത്.

തൊഴിൽ നിയമവും വിദേശികളുടെ താമസ നിയമവും ലംഘിച്ചതിനാണ് ഇവർ അറസ്റ്റിലായത്. നിയമ നടപടികൾ നടന്നുവരുന്നതായി പോലീസ് അധികൃതർ അറിയിച്ചു.