ഒമാനിൽ ജൂ​ൺ ഒ​ന്നു മു​ത​ൽ ഉച്ചവിശ്രമ നിയമം പ്രാബല്യത്തിൽ വരും

ജൂ​ൺ ഒ​ന്നു മു​ത​ൽ ന​ട​പ്പാ​ക്കു​ന്ന ഉ​ച്ച​വി​ശ്ര​മ നിയമം പാ​ലി​ക്കാ​ൻ ബി​സി​ന​സ് ഉ​ട​മ​ക​ൾ ത​യാ​റാ​ക​ണ​മെ​ന്ന്​ തൊ​ഴി​ൽ മ​ന്ത്രാ​ല​യം നി​ർ​ദേ​ശി​ച്ചു. ഒ​മാ​ൻ തൊ​ഴി​ൽ​നി​യ​മ​ത്തി​ലെ ആ​ർ​ട്ടി​ക്കി​ൾ 16 പ്ര​കാ​ര​മാ​ണ്​ ജൂ​ൺ ഒ​ന്നു മു​ത​ൽ ആ​ഗ​സ്റ്റ് വ​​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പു​റ​ത്ത്​ ജോ​ലി​യെ​ടു​ക്കു​ന്ന തൊ​ളി​ലാ​ളി​ക​ൾ​ക്ക്​ വി​ശ്ര​മം ന​ൽ​കു​ന്ന​ത്. ഇ​തു​പ്ര​കാ​രം പു​റ​ത്തു ജോ​ലി​യി​ലേ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്ക് ഉ​ച്ച​ക്ക്​ 12.30മു​ത​ൽ 3.30വ​രെ​യു​ള്ള സ​മ​യ​ങ്ങ​ളി​ൽ വി​ശ്ര​മം ന​ൽ​കാ​ൻ ക​മ്പ​നി​യും തൊ​ഴി​ൽ സ്ഥാ​പ​ന​ങ്ങ​ളും ബാ​ധ്യ​സ്ഥ​രാ​ണ്. ക​ന​ത്ത ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ സൃ​ഷ്ടി​ക്കു​ന്ന ക​ടു​ത്ത വേ​ന​ൽ​ച്ചൂ​ടി​ൽ​നി​ന്ന് തൊ​ഴി​ലാ​ളി​ക​ളെ സം​ര​ക്ഷി​ക്കാ​നാ​ണ് ഉ​ച്ച​വി​ശ്ര​മ നി​യ​മം​ ല​ക്ഷ്യ​മി​ടു​ന്ന​ത്.