
പ്രമുഖ ജ്വല്ലറി ഗ്രൂപ്പായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ കാരുണ്യ സ്പർശം ഒമാനിൽ 10 വിദ്യാർത്ഥികളുടെ വഴിമുട്ടി നിന്ന വിദ്യാഭ്യാസം തുടരാൻ അവസരമൊരുക്കി. മസ്‌ക്കറ്റ് ഇന്ത്യൻ സ്കൂളിലെ 10 വിദ്യാർത്ഥികൾക്കുള്ള ആദ്യപാദ ഫീസടക്കാനുള്ള തുക റൂവിയിലെ മലബാർ ഗോൾഡ് ജ്വല്ലറിയിൽ നടന്ന ചടങ്ങിൽ വച്ച് മലബാർ ഗോൾഡ് ഒമാൻ റീജിയണൽ ഹെഡ് നജീബ് ഗൾഫ് മാധ്യമം ഒമാൻ റസിഡന്റ് മാനേജർ ഷക്കീൽ ഹസ്സനാണ് ചെക്ക് കൈമാറിയത്.
മലബാർ ഗോൾഡ് ഒമാൻ ബ്രാഞ്ച് ഹെഡ് പി. മുഹ്‌സിൻ ഗൾഫ് മാധ്യമം മാർക്കറ്റിങ് എക്സിക്യൂട്ടീവ് നിഹാൽ ഷാജഹാൻ സാമൂഹിക പ്രവർത്തകൻ സജി ഉതുപ്പാൻ , മലബാർ ഗോൾഡിലെയും ഗൾഫ് മാധ്യമത്തിലെയും മറ്റ് സ്റ്റാഫ് അംഗങ്ങൾ എന്നിവർ പരിപാടിയിൽ സംബന്ധിച്ചു
ഫീസടക്കാൻ കഴിയാത്ത വിദ്യാർത്തികളെ സ്കൂളിൽ നിന്നും പുറത്താക്കിയിരുന്ന വാർത്ത നേരത്തെ പ്രസിദ്ധീകരിച്ചിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട മലബാർ ഗോൾഡ് അധികൃതർ സഹായഹസ്തവുമായി എത്തുകയായിരുന്നു.
കമ്പനിയുടെ കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റിയുടെ (സി. എസ് . ആർ.) ഭാഗമായാണ് സഹായം നൽകിയതെന്നും നിരവധി സാമൂഹിക ക്ഷേമ പ്രവർത്തനങ്ങൾ കമ്പനി നടത്തുന്നെണ്ടെന്നും ഭാവിയിലും ഗൾഫ് മാധ്യമവുമായി ചേർന്ന് ഇത്തരം പ്രവർത്തനങ്ങൾ നടത്തുമെന്നും കെ. നജീബ് പറഞ്ഞു.
രക്ഷിതാക്കളുടെ ബിസിനസ്സ് തകർന്നതും മറ്റ് സാമ്പത്തികപ്രതിസന്ധികളുമാണ് കുട്ടികളുടെ ഫീസടക്കാൻ കഴിയാതെ വന്നത്. കോവിഡ് മൂലം സാമ്പത്തിക പ്രതിസന്ധി നേരിട്ടവരുമുണ്ട്. വിദ്യാർത്ഥികളുടെ മാനസിക നിലയെ ബാധിക്കുന്നതായിരുന്നു സ്കൂൾ അധികൃതരുടെ നടപടി. ഈ പ്രശ്നങ്ങൾ അറിഞ്ഞു സമയോചിതമായി ഇടപെട്ട മലബാർ ഗോൾഡിന്റെ സാമൂഹിക പ്രതിബദ്ധതയെ പ്രവാസിലോകം മുക്തകണ്ഠം പ്രശംസിച്ചു. ഇനിയും ഇത്തരം സാമൂഹിക പ്രശ്നങ്ങളിൽ ഇടപെടുമെന്നും മലബാർ ഗോൾഡിന്റെ അധികൃതർ അറിയിച്ചു.