ഒമാനിൽ വിസിറ്റ് വിസയിൽ എത്തിയ തൃശ്ശൂർ സ്വദേശി മരണപ്പെട്ടു

പുന്നയൂർക്കുളം ചെമ്മണ്ണൂർ നെരിയമ്പുള്ളി വീട്ടിൽ മൊയ്തുട്ടി (66) ആണ് മരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു. നേരത്തെ ഒമാനിൽ ഉണ്ടായിരുന്ന മൊയ്തുട്ടി കഴിഞ്ഞദിവസമാണ് വിസിറ്റ് വിസയിൽ ഒമാനിലെത്തിയത്. ഹൃദയാഘാതമാണ് മരണകാരണം.

പിതാവ് ഏനു. മാതാവ് : ഖദിജ കാഞ്ഞിരക്കടവത്ത്. ഭാര്യ ഉമ്മാച്ചു . മക്കൾ നജ്മൽ, നൂരിയ, നൗഫിയ, നസ്‌ബ .

നിസ്വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികൾ പൂർത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവർ അറിയിച്ചു.