
ഖരീഫ് സീസൺ അടുത്തതോടെ സലാലയിൽ കാലാവസ്ഥ മികച്ചതായി. നിലവിൽ 32-34 ഡിഗ്രി സെൽഷ്യസിനുമിടയിലാണ് അന്തരീക്ഷ താപനില. സലാലയിൽ ഉയർന്ന ഹ്യുമിഡിറ്റിയാണ് അനുഭവപ്പെടുന്നത്. 72 ശതമാനത്തിനും 90 ശതമാനത്തിനുമിടയിലാണ് അന്തരീക്ഷ ഈർപ്പം.
ചില ഭാഗങ്ങളിൽ അന്തരീക്ഷ ഈർപ്പം ഇതിലും കൂടുതലാണ്. പലയിടത്തും മഴ പെയ്യാനും തുടങ്ങിയിട്ടുണ്ട്. ഖരീഫ് സീസണിനു മുമ്പായി അനുഭവപ്പെടുന്ന ഈ സുഖകരമായ കാലാവസ്ഥ പെരുന്നാൾ ആഘോഷിക്കാനെത്തുന്നവർക്ക് അനുഗ്രഹമാവും. പെരുന്നാൾ അവധിക്കാലത്ത് ഏറെ സുന്ദരമായ കാലാവസ്ഥയാണ് സലാലയിൽ അനുഭവപ്പെടുക.