ഒമാനിൽ ഇന്ന് മാസപ്പിറവി നിരീക്ഷിക്കാൻ ആഹ്വാനം

ഒമാനിൽ മാസപിറവി നിർണയത്തിനുള്ള സുപ്രധാന സമിതി ഇന്ന് (വ്യാഴം) യോഗം ചേരും. മാസപ്പിറ കാണുന്നവർ വിവിധ ഗവർണറേറ്റുകളിലെ ഗവർണർമാരുടെ ഓഫിസുകളിൽ അറിയിക്കണമെന്ന് ഔഖാഫ്, മതകാര്യ മന്ത്രാലയം അറിയിച്ചു. 24694400, 24644037, 24644070, 24695551, 24644004, 24644015 – ഇവയാണ് വിളിക്കേണ്ട നമ്പറുകൾ.