
വരുന്ന വാരാന്ത്യത്തിൽ അൽഹജർ പർവ്വതങ്ങളിലും പരിസര പ്രദേശങ്ങളിലും മഴക്ക് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണകേന്ദ്രം. വെള്ളിയാഴ്ചമുതൽ ഞായറാഴ്ച വരെയാണ് മഴയ്ക്ക് സാധ്യതയുള്ളതായി മുന്നറിയിപ്പ്.
കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയായിരിക്കും മഴ, പൊടിപടലങ്ങളും അസ്ഥിരമായ വസ്‌തുക്കളും പറക്കുന്നതിനും സാഹചര്യമുണ്ട് .