കൊടും ചൂടിനാശ്വാസവുമായി ഒമാനിൽ പലയിടങ്ങളിലും വേനൽ മഴ

കാറ്റിന്റെയും ഇടിയുടെയും അകമ്പടിയോടെയാണ് ഒമാന്റെ പല പ്രദേശങ്ങളിലും മഴ കോരിചൊരിഞ്ഞത്. എന്നാൽ അനിഷ്ട സംഭവങ്ങളൊന്നും റിപ്പോർട് ചെയ്തിട്ടില്ല. ആദം, റുസ്താബ്, ദിമാ, നിസ്വാ, ബറക്കത്തുൽ മൗസ്, ഇബ്രി,
ദിമാ വത്തയ്യാൻ, സീബ്, ബൗഷർ, ബിദ് ബിദ്, സമെയിൽ, ബർക്ക, മുദൈബി തുടങ്ങിയ സ്ഥലങ്ങളിലാണ് സാമാന്യം ഭേദപ്പെട്ട മഴ ലഭിച്ചത്.

59 മില്ലിമീറ്റർ മഴയാണ് ഇവിടങ്ങളിൽ ലഭിച്ചതെന്ന് കൃഷി, ഫിഷറീസ്, ജലവിഭവ മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.