അമീറാത്ത് പബ്ലിക്ക് പാർക്കിൽ അൽ നസീം സർക്കസിന് തുടക്കമായി. 16 ദിവസങ്ങളിലായി ഇവിടെ പ്രദർശനം നടക്കും. ഇതിന് ശേഷം 40 ദിവസം സലാലയിലായിരിക്കും സർക്കസ്. എട്ട് റിയാലാണ് പ്രവേശന ഫീസ്. വൈകുന്നേരം നാല് മണിക്ക് ആരംഭിക്കന്ന പരിപാടിയിൽ ഓരോ ദിവസവും രണ്ട് ഷോകൾ ഉണ്ടാകും.
സിംഹങ്ങൾ ഉൾപ്പെടെയുള്ള മൃഗങ്ങളുടെ പ്രദർശനങ്ങളും കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങളുമാണ് കാണികൾക്കായി ഒരുക്കിയിരിക്കുന്നത്. പരിശീലകൻ മുഹമ്മദ് അലി കഹ്റാമാനി വിവിധ മൃഗങ്ങളുമായി ചേർന്ന് നടത്തുന്ന പ്രകടനം പുത്തൻ കാഴ്ചയായിരിക്കും സമ്മാനിക്കുക. അക്രോബാറ്റിക് ടീമുകളുടെ പ്രകടനങ്ങൾ പരിപടിക്ക് മാറ്റ് കൂട്ടൂന്നതാണെന്ന് അൽ നസീം ഗ്രൂപ്പ് അധികൃതർ പറഞ്ഞു.