ഖത്തർ അമീറുമായി സുൽത്താൻ ഹൈതം ബിൻ താരിഖ് ഫോൺ സംഭാഷണം നടത്തി

മേഖലയിൽ സംഘർഷ സാധ്യതകളും മറ്റും നിലനിൽക്കുന്ന സാഹചര്യത്തിൽ അതുണ്ടാക്കുന്ന സാമ്പത്തിക, സുരക്ഷാ പ്രശ്നങ്ങൾ ചർച്ച ചെയ്ത് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖും ഖത്തർ അമീർ ശൈഖ് തമീം ബിൻ ഹമദ് ആൽ ഥാനിയും.
ഫോൺ വഴിയാണ് ഇരുവരും ഈ വിഷയത്തിൽ ചർച്ച നടത്തിയത്.
ഗൾഫ് മേഖലയിലെ രാജ്യങ്ങളിലുള്ള ഏറ്റവും പുതിയ സംഭവവികാസങ്ങൾ ഇരു നേതാക്കളും അവലോകനം ചെയ്തു.നയതന്ത്ര മാർഗങ്ങളിലൂടെ സംഘർഷങ്ങൾ പരിഹരിക്കണമെന്നും
പ്രധാന കപ്പൽ പാതകളിലെ തടസ്സങ്ങളെക്കുറിച്ചുള്ള ആശങ്കകൾക്കിടയിൽ, സമുദ്ര സുരക്ഷയും സുഗമമായ നാവിഗേഷനും ഉറപ്പാക്കാൻ അന്താരാഷ്ട്ര ശ്രമങ്ങൾ ശക്തമാക്കണമെന്നും ഇരുവരും അഭിപ്രായം പങ്കുവെച്ചു.