സ്ത്രീകളിലും കുട്ടികളിലും വായനാശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ മത്രയിൽ പുതിയ ലൈബ്രറി സംവിധാനം ആരംഭിച്ചു. മത്ര കെ.എം.സി.സി റാഷിദ് പൊന്നാനി ലൈബ്രറി ഉദ്ഘാടനം ചെയ്തു.
ബൽഖീസ് സുലൈമാൻ അധ്യക്ഷത വഹിച്ചു. ഷെയ്ഖ് ഉസ്താദ് പ്രാർഥന നിർവഹിച്ചു. ഫൈസൽ മാസ്റ്റർ മുഖ്യപ്രഭാഷണം നടത്തി.
ലൈബ്രറിയിലേക്കുള്ള ആദ്യ പുസ്തകം ഷുഹൈബ് എടക്കാട് വനിതാ വിങ് ജനറൽ സെക്രട്ടറി വസീമ റഹ്മാന് കൈമാറി. കെ.എം.സി.സിവനിതാ വിങ് ജനറൽ സെക്രട്ടറി വസീമറഹ്മാൻ സ്വാഗതവും ആയിഷ അൻവർ നന്ദിയും പറഞ്ഞു.