ഒമാനിലെ മലയാളികൾക്ക് വേദനയായി നൂറുൽ അമീനിന്റെ നിര്യാണം

ഒമാനിലെ മലയാളികളുടെ സാമൂഹിക സാംസ്കാരിക വിദ്യാഭ്യാസ രംഗങ്ങളിൽ നിറഞ്ഞു നിന്നിരുന്ന ന്യൂ മാഹിയിലെ സി.പി. നൂറുൽ അമീറിന്റെ നിര്യാണം പ്രവാസികളെ ദുഖത്തിലാഴ്ത്തി. ഏറെ വർഷങ്ങൾക്ക് മുൻപ് തന്നെ അദ്ദേഹം പ്രവാസം മതിയാക്കി നാട്ടിലേക്ക് തിരിച്ചു പോയിരുന്നെങ്കിലും നിരവധി തവണ ഒമാൻ സന്ദർശിച്ചിരുന്നു.

ഒമാനിലെ എം.ഇ.എസ്. അടക്കമുള്ള സംഘടനകളിൽ സജീവമായിരുന്നു. മികച്ച സംഘാടകനുമായിരുന്നു. ഒമാനിലെ കാർഷിക മൽസ്യ വിഭവ മന്ത്രാലയത്തിൽ ഗവേഷകനായിരുന്നു. അക്കാലത്തു ഒമാനിലെ ചില മീനുകൾക്ക് ഇദ്ദേഹം നാമകരണം ചെയ്തിരുന്നു. തിരുവനന്തപുരം ഭാഷ ഇൻസ്റ്റിറ്റിയൂട്ടിൽ കുറച്ചുകാലം സേവനം ചെയ്തിരുന്നു.