ഹജ്ജ് ചെയ്യാൻ ഒമാനിൽ 15 ദിവസം ശമ്പളത്തോടുകൂടി അവധി

ഹജ്ജ്​ ചെയ്യാൻ ആ​ഗ്രഹിക്കുന്നവർക്ക്​ ഒമാനിൽ 15 ദിവസത്തെ ശമ്പളത്തോടുകൂടി അവധി ലഭിക്കും. രാജ്യത്ത്​ പുതുതായി നടപ്പിലാക്കിയ തൊഴിൽ നിയമമാണ്​ ഇക്കാര്യം മുന്നോട്ടുവെക്കുന്നത്​. എന്നാൽ, ഹജ്ജ്​ ചെയ്യാനായി ലഭിക്കുന്ന ഈ സവിശേഷ അവധി ഒരു വർഷത്തെ തുടർച്ചയായ ജോലിക്ക് ശേഷം മാത്രമേ കിട്ടുകയുള്ളൂ. തൊഴിലാളിയുടെ സേവന കാലയളവിൽ ഒരിക്കൽ മാത്രമായിരിക്കും ഈ ലീവിന്​ അർഹതയുണ്ടാവുക.