12 ദശലക്ഷം റിയാൽ മുതൽമുടക്കി ഒമാനിൽ ‘ഫിലിം സിറ്റി’ നിർമ്മിക്കുന്നു

ഒമാനിൽ ഫിലിം സിറ്റി സ്ഥപിക്കാൻ പദ്ധതികളുമായി കായിക, സാംസ്കാരിക, യുവജന മന്ത്രാലയം. 12 ദശലക്ഷം റിയാൽ നിക്ഷേപത്തിലാണ് പദ്ധതി ഒരുക്കുക.

മാർച്ചിൽ നടന്ന ക്രിയേറ്റിവ് കൾച്ചറൽ വർക്ക്പ്പുകളുടെ ഫലത്തെ അടിസ്ഥാനമാക്കിയാണ് ഫിലിംസിറ്റി സ്ഥാപിക്കാൻ ഒരുങ്ങുന്നത്.

പദ്ധതി ഓമനികൾക്ക് 100ലധികം തൊഴിലവസരങ്ങൾ നൽകുമെന്നും സിനിമകൾ നിർമ്മിക്കാനും കയറ്റുമതി ചെയ്യാനും ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് ഒമാൻ വിഷൻ 2040 ഫോളോ-അപ്പ് യൂണിറ്റിൽ നിന്നുള്ള മാത്രാലയ പ്രതിനിധി നാദിർ അൽ റവാഹി പറഞ്ഞു.