മസ്കത്തിൽ നിന്ന് ബംഗളുരുവിലേക്കും മുംബൈയിലേക്കും സർവീസ് തുടങ്ങി സലാം എയർ

ഇ​ന്ത്യ​ൻ സെ​ക്ട​റി​ലേ​ക്ക്​ പു​തി​യ ര​ണ്ട്​ സ​ർ​വി​സു​ക​ളു​മാ​യി ഒ​മാ​ൻറെ ബ​ജ​റ്റ്​ വി​മാ​ന​മാ​യ സ​ലാം എ​യ​ർ. മ​സ്​ക​ത്തി​ൽ​ നി​ന്ന് ​ബം​ഗ​ളൂ​രു, മും​ബൈ സ​ർ​വി​സു​ക​ളാ​ണ്​ പ്ര​ഖ്യാ​പി​ച്ച​ത്. മും​ബൈ​യി​ലേ​ക്ക് സെ​പ്​​റ്റം​ബ​ർ ര​ണ്ട് മു​ത​ലും ബം​ഗ​ളൂ​രു​വി​ലേ​ക്ക് ആ​റി​നു​മാ​ണ്​ സ​ർ​വി​സു​ക​ൾ ആ​രം​ഭി​ക്കു​ക. മും​ബൈ​യി​ലേ​ക്ക് ആ​ഴ്ച​യി​ൽ നാ​ല് സ​ർവി​സു​ക​ളും ബം​ഗ​ളൂ​രി​വി​ലേ​ക്ക് ര​ണ്ട്​ സ​ർ​വി​സു​ക​ളു​മാ​ണ് ഉ​ണ്ടാ​കു​ക.

ഇ​ന്ത്യ​ൻ സെ​ക്ട​റു​ക​ളി​ലെ ത​ന്നെ ഏ​റ്റ​വും കു​റ​ഞ്ഞ ടി​ക്ക​റ്റ്​ നി​ര​ക്കാ​ണ്​ ഇ​വി​ടേ​ക്ക്​ സ​ലാം എ​യ​ർ ല​ഭ്യ​മാ​ക്കി​യി​രി​ക്കു​ന്ന​ത്. ലൈ​റ്റ് ഫെ​യ​ർ വി​ഭാ​ഗ​ത്തി​ൽ മും​ബൈ സെ​ക്ട​റി​ൽ 19 റി​യാ​ലും ബെം​ഗ​ളൂ​രു സെ​ക്ട​റി​ൽ 33 റി​യാ​ലു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്. അ​തേ​സ​മ​യം, ഓ​ഫ​ർ നി​ര​ക്കി​ൽ ഏ​ഴ് കി​ലോ ഹാ​ൻഡ് ല​ഗേ​ജ് മാ​ത്ര​മാ​കും കൊ​ണ്ടു​പോ​കാ​ൻ​സാ​ധി​ക്കു​ക. കൂ​ടു​ത​ൽ ബാ​ഗേ​ജി​ന് അ​ധി​കം തു​ക ന​ൽകേ​ണ്ടി​വ​രും.

മേ​ഖ​ല​യി​ലെ​യും അ​ന്താ​രാ​ഷ്ട്ര സെ​ക്ട​റു​ക​ളി​ലേ​യും സ​ർവി​സു​ക​ൾ ഉ​യ​ർത്തു​മെ​ന്ന് സ​ലാം എ​യ​ർ ചീ​ഫ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ഖ​രീ​ഫ് കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് സു​ഹാ​ർ, ഫു​ജൈ​റ, ബ​ഗ്ദാ​ദ്, ബ​ഹ്‌​റൈ​ൻ സെ​ക്ട​റു​ക​ളി​ൽനി​ന്ന് സ​ലാ​ല​യി​ലേ​ക്ക് സീ​സ​ൺ സ​ർവി​സും ആ​രം​ഭി​ച്ചി​രു​ന്നു.