വിമാനത്തിൽ മികച്ച ഭക്ഷണം ന​ൽ​കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ ലോ​ക​ത്ത് ര​ണ്ടാം സ്ഥാ​നം നേ​ടി ഒ​മാ​ൻ എ​യ​ർ

വി​മാ​ന​ത്തി​ൽ മി​ക​ച്ച ഭ​ക്ഷ​ണം ന​ൽ​കു​ന്ന​വ​രു​ടെ പ​ട്ടി​ക​യി​ൽ ലോ​ക​ത്ത് ര​ണ്ടാം സ്ഥാ​നം നേ​ടി ഒ​മാ​ൻ എ​യ​ർ. മ​ണി സൂ​പ്പ​ർ മാ​ർ​ക്ക​റ്റി​ൻറെ ട്രാ​വ​ൽ ഇ​ൻ​ഷുറ​ൻ​സ് ടീം നൂറില​ധി​കം എ​യ​ർ​ലൈ​നു​ക​ളി​ൽ ​നി​ന്നാ​യി 27000ത്തി​ല​ധി​കം യാ​ത്ര​ക്കാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യാ​ണ് സ്ഥാ​ന​ങ്ങ​ൾ ത​യാ​റാ​ക്കി​യ​ത്.

എ​ല്ലാ​ത​രം ക്ലാ​സു​ക​ളി​ലെ​യും യാ​ത്ര​ക്കാ​രു​ടെ അ​ഭി​പ്രാ​യ​ങ്ങ​ൾ സ്വീ​ക​രി​ച്ച ടീം 10​ൽ 8.58 പോ​യ​ൻറ് ന​ൽ​കി​യ കു​വൈ​ത്ത് എ​യ​ർ​ലൈ​ൻ​സാ​ണ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​ത്. ലോ​ബ്സ്റ്റ​റും ബീ​ഫു​മ​ട​ക്കം മി​ക​ച്ച ഭ​ക്ഷ​ണം മി​ത​മാ​യ നി​ര​ക്കി​ൽ ന​ൽ​കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യാ​ണ് കു​വൈ​ത്ത് എ​യ​ർ​ലൈ​ൻ​സി​നെ മി​ക​ച്ച​താ​ക്കി​യ​ത്. തൊ​ട്ടു​പി​ന്നാ​ലെ 8.44 പോ​യൻറു​മാ​യാ​ണ് ഒ​മാ​ൻ എ​യ​ർ ര​ണ്ടാം സ്ഥാ​നം നേ​ടി​യ​ത്.