ചെക്ക് മടങ്ങൽ കേസുകൾ കുറയ്ക്കാൻ സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​ൻ

ചെ​ക്ക് ന​ൽ​കി​യ വ്യ​ക്തി​യു​ടെ അ​ക്കൗ​ണ്ടി​ൽ മ​തി​യാ​യ ബാ​ല​ൻ​സ് ഇ​ല്ലെ​ങ്കി​ൽ അ​ക്കൗ​ണ്ടി​ൽ ഉ​ള്ള ബാ​ല​ൻ​സ് സ്വീ​ക​രി​ക്കാ​ൻ അ​നു​വാ​ദം ന​ൽ​കു​ന്ന പു​തി​യ നി​യ​മം ന​ട​പ്പാ​ക്കാ​ൻ ഒരുങ്ങുന്നു സെ​ൻ​ട്ര​ൽ ബാ​ങ്ക് ഓ​ഫ് ഒ​മാ​ൻ.

സാ​ധാ​ര​ണ ഗ​തി​യി​ൽ ബാ​ങ്കി​ൽ അ​യ​ക്കു​ന്ന ചെ​ക്കു​ക​ൾ മ​ട​ങ്ങാ​തി​രി​ക്ക​ണ​മെ​ങ്കി​ൽ ചെ​ക്കി​ൽ രേ​ഖ​പ്പെ​ടു​ത്തി​യ മു​ഴു​വ​ൻ തു​ക​യും അ​ക്കൗ​ണ്ടി​ൽ ഉ​ണ്ടാ​യി​രി​ക്ക​ണം. അ​ല്ലാ​ത്തപ​ക്ഷം ചെ​ക്കു​ക​ൾ മ​ട​ങ്ങു​ക​യും അ​ത് നി​യ​മ ന​ട​പ​ടി​ക​ളി​ലേ​ക്ക് നീ​ങ്ങു​ക​യും ചെ​യ്യും.

ഇ​ത്ത​രം കേ​സു​ക​ൾ ഒ​മാ​നി​ൽ വ​ർ​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ ന​ട​പ​ടി​യു​മാ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക് മു​മ്പോ​ട്ട് വ​രു​ന്ന​ത്.