അറബിക്കടലിൽ രൂപം കൊണ്ട ‘അസ്‌ന’ ചുഴലിക്കാറ്റിന്റെ ശക്തി കുറയാൻ സാധ്യതയുണ്ടെന്ന് ഒമാൻ സിവിൽ ഏവിയേഷൻ അതോറിറ്റി. സൂർ വിലായത്തിലെ റാസ് അൽ ഹദ്ദ് തീരത്ത് നിന്ന് 635 കിലോമീറ്റർ അകലെ വടക്കു കിഴക്കൻ അറബിക്കടലിലാണ് നിലവിൽ കാറ്റിന്റെ സ്ഥാനം.
‘അസ്‌ന’ ചുഴലിക്കാറ്റിന്റെ വേഗത മണിക്കൂറിൽ 83.34 കിലോമീറ്റർ വരെയാണ്. ചുഴലിക്കാറ്റിന്റെ ഭാഗമായുള്ള മഴ മേഘങ്ങൾ റാസ് അൽ ഹദ്ദ് തീരത്ത് നിന്ന് 280 കിലോമീറ്റർ അകലെയാണുള്ളത്. ഞായറാഴ്ച വൈകിട്ട് മുതൽ മഴ തുടങ്ങാനാണിടയെന്നും സിവിൽ ഏവിയേഷൻ പൊതു അതോറിറ്റി അറിയിച്ചു.