
മസ്കത്ത്: അപകടകരമായ രീതിയിൽ വാഹനം ഓടിച്ച രണ്ട് ഡ്രൈവർമാർ ഒമാനിൽ അറസ്റ്റിൽ. റോയൽ ഒമാൻ പോലീസ് ആണ് ഇവരെ അറസ്റ്റ് ചെയ്തത്. അപകടമുണ്ടാക്കുന്ന തരത്തിൽ ആയിരുന്നു ഇവരുടെ ഡ്രൈവിംഗ്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. തുടർന്നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്.
പിന്നീട് നടത്തിയ അന്വേഷണത്തിൽ മസ്കത്ത് ഗവർണറേറ്റ് പോലീസ് കമാൻഡ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. പൊതു ക്രമസമാധാനം തകർക്കുന്ന നിലയിലായിരുന്നു ഇവർ വാഹനം ഓടിച്ചിരുന്നതെന്ന് പൊലീസ് ചൂണ്ടിക്കാട്ടി. കേസിൽ നിയമനടപടികൾ പൂർത്തിയായതായി അധികൃതർ കൂട്ടിച്ചേർത്തു.