താഴ്‌വരയിൽ കുളിക്കാനിറങ്ങി; ഒമാനിൽ കുട്ടി മുങ്ങി മരിച്ചു

മസ്‌കത്ത്: ഒമാനിലെ അൽ ഖബൂറയിൽ ഒരു കുട്ടി മുങ്ങിമരിച്ചു. അൽ ഖബൂറ വിലായത്തിലെ താഴ്‌വരയിലാണ് സംഭവം. നോർത്ത് അൽ ബാത്തിനയിലെ സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് യൂണിറ്റിലെ റെസ്‌ക്യൂ ടീമുകൾ സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തിയെങ്കിലും കുട്ടിയുടെ ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

മഴയ്ക്ക് ശേഷമുള്ള സമയങ്ങളിൽ, പ്രത്യേകിച്ച് താഴ്വരകളിലും വാദികളിലും നീന്തുന്നത് തടയാനും, തങ്ങളുടെ കുട്ടികളെ സൂക്ഷ്മമായി നിരീക്ഷിക്കാനും അതോറിറ്റി പൗരന്മാരോടും താമസക്കാരോടും അഭ്യർത്ഥിച്ചു.