
മസ്‌കത്ത്: ഒമാനിലെ ദോഫാർ ഗവർണറേറ്റിലെ അൽ നജ്ദ് പ്രവിശ്യയിലെ കർഷകർ 2025/2026 കാർഷിക സീസണിലെ ഗോതമ്പ് വിളവെടുപ്പ് ആരംഭിച്ചു. ഗവർണറേറ്റിലെ കൃഷി, മത്സ്യബന്ധനം, ജലവിഭവ ഡയറക്ടറേറ്റ് ജനറലിന്റെ മേൽനോട്ടത്തിലാണ് വിളവെടുപ്പ് പ്രവർത്തനം സംഘടിപ്പിക്കുന്നത്.
6,408 ഫെഡാൻ/ഏക്കറിലാണ് ദോഫാർ ഗവർണറേറ്റിൽ ഗോതമ്പ് കൃഷി ചെയ്യുന്നത് ഈ സീസണിലെ മൊത്തം ഗോതമ്പ് ഉത്പാദനം ഏകദേശം 8,000 ടൺ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. അൽ നജ്ദ് പ്രവിശ്യയിലെ കർഷകർക്ക് സബ്‌സിഡി നിരക്കിലാണ് കൃഷി, മത്സ്യബന്ധനം, ജലവിഭവ മന്ത്രാലയം ഗോതമ്പ് വിത്തുകൾ വിതരണം ചെയ്യുന്നത്. ഇതിന് പുറമേ, മന്ത്രാലയം കർഷകർക്ക് വിളവെടുപ്പ് യന്ത്രങ്ങൾ സൗജന്യമായി നൽകുകയും, ഒമാൻ ഫ്‌ലോർ മിൽസ് കമ്പനിയുമായി ഏകോപിപ്പിച്ച് ഗോതമ്പ് വിള ശേഖരണ പ്രവർത്തനങ്ങൾ സുഗമമാക്കുകയും ചെയ്യുന്നു.




