ഒമാൻ നിക്ഷേപ അതോറിറ്റി കുതിക്കുന്നു; 2025-ൽ മികച്ച സാമ്പത്തിക നേട്ടം

മസ്‌കറ്റ്: ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി (OIA) 2025-ൽ സമാനതകളില്ലാത്ത സാമ്പത്തിക നേട്ടം കൈവരിച്ചു. അതോറിറ്റിയുടെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ വർഷം രേഖപ്പെടുത്തിയത്. ഇതോടെ ആഗോളതലത്തിലെ മികച്ച പരമാധികാര സമ്പത്ത് ഫണ്ടുകളുടെ (Sovereign Wealth Funds) പട്ടികയിൽ മുൻനിരയിൽ ഇടംപിടിക്കാൻ ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റിക്കായി.

അതോറിറ്റിയുടെ ആസ്തി മൂല്യത്തിൽ അസാധാരണമായ വളർച്ചയാണ് ഈ വർഷം ഉണ്ടായതെന്ന് ഒമാൻ ഇൻവെസ്റ്റ്‌മെന്റ് അതോറിറ്റി ചെയർമാൻ അബ്ദുസ്സലാം ബിൻ മുഹമ്മദ് അൽ മുർഷിദി പറഞ്ഞു. നിശ്ചയിച്ചിരുന്ന ലക്ഷ്യങ്ങളെക്കാൾ മികച്ച നേട്ടം കൈവരിക്കാൻ നിക്ഷേപ-പ്രവർത്തന പോർട്ട്‌ഫോളിയോകളിലൂടെ സാധിച്ചതായും അദ്ദേഹം വ്യക്തമാക്കി.