
മസ്‌കത്ത്: സലാലയിലുണ്ടായ വെടിവെപ്പിൽ രണ്ട് സ്വദേശി പൗരന്മാർക്ക് പരിക്കേറ്റതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു. മുൻകാല തർക്കങ്ങളെയും വ്യക്തിപരമായ അഭിപ്രായവ്യത്യാസങ്ങളെയും തുടർന്നുണ്ടായ വാക്കേറ്റമാണ് വെടിവെപ്പിൽ കലാശിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം ഉണ്ടായത്. ഇതുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വിവിധ രീതിയിലുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് റോയൽ ഒമാൻ പോലീസ് വിശദീകരണം നൽകിയിരിക്കുന്നത്. അതേസമയം, വെടിവെപ്പിൽ പരിക്കേറ്റ രണ്ട് ഒമാനി പൗരന്മാരുടെയും ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്നും, ഇരുവരും ആശുപത്രികളിൽ ആവശ്യമായ അടിയന്തര ചികിത്സ തേടിക്കൊണ്ടിരിക്കുകയാണെന്നും പോലീസ് വിശമാക്കി.
സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും കുറ്റക്കാർക്കെതിരെയുള്ള നിയമപരമായ നടപടികൾ സ്വീകരിച്ചതായും അധികൃതർ കൂട്ടിച്ചേർത്തു.




