
മസ്‌കത്ത്: ഒമാനിൽ വാദിയിൽ വീണയാളെ രക്ഷപ്പെടുത്തി. ദോഫാർ ഗവർണറേറ്റിലെ വാദി ജർസീസിൽ വീണയാളെയാണ് സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) സംഘങ്ങൾ രക്ഷപ്പെടുത്തിയത്.
അടിയന്തര രക്ഷാപ്രവർത്തകർ പരിക്കേറ്റ വ്യക്തിയുടെ അടുത്തെത്തി, അദ്ദേഹത്തെ സ്ഥലത്ത് നിന്ന് സുരക്ഷിതമായി പുറത്തെടുത്ത് കൂടുതൽ വൈദ്യചികിത്സയ്ക്കായി ആശുപത്രിയിലേക്ക് മാറ്റി.
ദോഫാർ ഗവർണറേറ്റിലെത്തുന്ന സന്ദർശകർ എല്ലാ സുരക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. ഖരീഫ് സീസണിൽ താഴ്വരകൾ, വെള്ളച്ചാട്ടങ്ങൾ, മറ്റ് പ്രകൃതിദത്ത ആകർഷണങ്ങൾ എന്നിവ സന്ദർശിക്കുമ്പോൾ, അപകടങ്ങൾ തടയുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ഇത് സഹായിക്കുമെന്ന് അധികൃതർ കൂട്ടിച്ചേർത്തു.




