ഒമാനിൽ വിമാന യാത്രികരുടെ എണ്ണത്തിൽ 26 % കുറവ്

ഒമാനിൽ വിമാന യാത്രികരുടെ എണ്ണത്തിൽ വലിയ രീതിയിലുള്ള കുറവെന്ന് റിപ്പോർട്ട്. 2020 സെപ്റ്റംബർ മാസത്തിനെ അപേക്ഷിച്ച് ആകെ യാത്രികരുടെ എണ്ണത്തിൽ 26 ശതമാനത്തിന്റെ കുറവാണ് രേഖപ്പെടുത്തിയത്. മസ്ക്കറ്റ്, സോഹാർ, സലാല, ദുഖും എയർ പോർട്ടുകളുടെ വിവരങ്ങളാണ് ലഭ്യമാക്കിയത്. 28,70,810 പേരാണ് ഈ വർഷം സെപ്റ്റംബർ അവസാനം വരെയുള്ള കാലയളവിൽ ഒമാനിലെ ഈ വിമാനതാവളങ്ങൾ വഴി യാത്ര യാത്ര ചെയ്തത്. കഴിഞ്ഞ വർഷം ഇത് 39,08,289 പേരായിരുന്നു.