
മസ്‌കത്ത്: മസ്‌കത്ത് മുനിസിപ്പാലിറ്റിയിലെ വാദി അൽ ഗദീറിലുള്ള മിനിസ്ട്രീസ് പാലത്തിന്റെ അറ്റകുറ്റപ്പണികളും പുനരുദ്ധാരണ പ്രവർത്തനങ്ങളും പുരോഗമിക്കുന്നു. അറ്റകുറ്റപ്പണികളുടെ ഭാഗമായി പാലത്തിന് താഴെയുള്ള സുൽത്താൻ ഖാബൂസ് സ്ട്രീറ്റിലെ സ്ലോ ലെയ്ൻ ജൂലൈ 30 വരെ ഇരു ദിശകളിലേക്കും അടച്ചിടും.
ഈ പ്രദേശങ്ങളിലൂടെ കടന്നുപോകുമ്പോൾ വാഹന ഡ്രൈവർമാർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. സ്ഥലത്ത് സ്ഥാപിച്ച ദിശാസൂചന അടയാളങ്ങൾ പാലിക്കണമെന്നും മസ്‌കത്ത് മുനിസിപ്പാലിറ്റി കൂട്ടിച്ചേർത്തു.




