ബീച്ചിൽ നീന്തുന്നതിനിടെ സ്വദേശി പൗരനെ കാണാതായി; തെരച്ചിൽ പുരോഗമിക്കുന്നതായി റോയൽ ഒമാൻ പോലീസ് 

മസ്കത്ത്‌: സൗത്ത്‌ അൽ ശർഖിയ ഗവർണറേറ്റിലെ സൂർ വിലായത്തിലെ ഷിയ ബീച്ചിൽ നീന്തുന്നതിനിടെ കാണാതായ ഒമാൻ പൗരനെ കണ്ടെത്താനായുള്ള സംയുക്ത തെരച്ചിൽ തുടരുന്നു. ഇന്നലെ വൈകുന്നേരം ആണ് ബീച്ചിൽ നീന്തുന്നതിനിടെ ഒമാൻ പൗരനെ കാണാതായത്. സൗത്ത് അൽ ഷർഖിയ പോലീസ് കമാൻഡ്, പോലീസ് ഏവിയേഷൻ, സിവിൽ ഡിഫൻസ് ആൻഡ് ആംബുലൻസ് അതോറിറ്റി (സിഡിഎഎ) എന്നിവയുടെ നേതൃത്വത്തിലുള്ള കോസ്റ്റ് ഗാർഡ് പോലീസ് യൂണിറ്റാണ് തിരച്ചിൽ നടത്തുന്നതെന്ന് റോയൽ ഒമാൻ പോലീസ് പറഞ്ഞു.

നീന്തുന്നതിനിടെ പ്രക്ഷുബ്ധമായ കടലിൽ ഒമാൻ പൗരൻ ഒഴുകിപ്പോയി എന്നാണ് റിപ്പോർട്ട്. തിരച്ചിൽ സംഘങ്ങളും സഹായ യൂണിറ്റുകളും ഇയാളെ കണ്ടെത്താനുള്ള ശ്രമങ്ങൾ തുടരുകയാണ്.