
മസ്കത്ത്: ഒമാനിലെ നോർത്ത് ബാത്തിനയിൽ രണ്ട് ട്രക്കുകൾക്കും വാഹനത്തിനും തീപിടിച്ചു. നോർത്ത് അൽ ബത്തിന ഗവർണറേറ്റിലെ മെയ്ഹ ബാനി കായൂം പ്രദേശത്തെ ഹൈവേയിൽ രണ്ട് ട്രക്കുകളും ഒരു വാഹനവും ഉൾപ്പെട്ട തീപിടുത്തം സിവിൽ ഡിഫൻസ്, ആംബുലൻസ് യൂണിറ്റ് ടീമുകൾ നിയന്ത്രണവിധേയമാക്കി.
കൂടുതൽ അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ അഗ്നിശമന സേനാംഗങ്ങൾ തണുപ്പിക്കൽ പ്രവർത്തനങ്ങൾ തുടരുകയും സൈറ്റ് സുരക്ഷിതമാക്കുകയും ചെയ്തു. തീപിടുത്തത്തിൽ ഒരാൾക്ക് പരിക്കേറ്റു. നേരിയ പരിക്കുകളോടെ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.




