വാഹനം തടഞ്ഞു നിർത്തി ബലപ്രയോഗത്തിലൂടെ പണം കവർന്നു; ഒമാനിൽ ഒരാൾ അറസ്റ്റിൽ

മസ്‌കത്ത്: ഒമാനിൽ മോഷണക്കുറ്റത്തിന് ഒരാൾ അറസ്റ്റിൽ. പ്രവാസിയുടെ വാഹനം തടഞ്ഞു നിർത്തി ബലപ്രയോഗത്തിലൂടെ പണം കവർന്നയാളാണ് അറസ്റ്റിലായത്. ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിയെയാണ് അറസ്റ്റ് ചെയ്തതെന്ന് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

ഏഷ്യൻ പൗരനെ തടഞ്ഞുനിർത്തി അദ്ദേഹത്തിന്റെ കൈവശമുണ്ടായിരുന്ന പണം ബലപ്രയോഗത്തിലൂടെ ഇയാൾ കവർന്നെടുക്കുകയായിരുന്നു. പ്രതിക്കെതിരെയുള്ള നിയമ നടപടിക്രമങ്ങൾ പൂർത്തിയായിവരികയാണ്.