അനധികൃതമായി കടക്കാൻ ശ്രമിച്ചു; ഒമാനിൽ 15 പ്രവാസികൾ അറസ്റ്റിൽ

മസ്‌കത്ത്: അനധികൃതമായി ഒമാനിലേക്ക് കടക്കാൻ ശ്രമിച്ച 15 പ്രവാസികൾ ഒമാനിൽ അറസ്റ്റിൽ. ഏഷ്യൻ പൗരന്മാരാണ് അറസ്റ്റിലായത് റോയൽ ഒമാൻ പോലീസ് അറിയിച്ചു.

നിയമവിരുദ്ധമായി രാജ്യത്തേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ 15 ഏഷ്യൻ പൗരന്മാരെ ദാബയിലെ വിലായത്തിൽ വെച്ച് മുസന്ദം ഗവർണറേറ്റിലെ പോലീസ് കമാൻഡ് പിടികൂടിയതായി റോയൽ ഒമാൻ പോലീസ് അറിയിച്ചു.