ആരോഗ്യ രംഗത്ത് പുത്തൻ ചുവടുവെയ്പ്പ്; നോർത്ത് ഇബ്ര ഹെൽത്ത് കോംപ്ലക്‌സ് പൊതുജനങ്ങൾക്കായി തുറന്നു നൽകി

ഇബ്ര: ഒമാനിലെ നോർത്ത് അൽ ഷർഖിയ ഗവർണറേറ്റിലെ ഇബ്ര വിലായത്തിൽ ”നോർത്ത് ഇബ്ര ഹെൽത്ത് കോംപ്ലക്‌സ്” ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത് ആരോഗ്യ മന്ത്രാലയം ഒമാന്റെ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായാണ് ഈ പുതിയ ആരോഗ്യ കേന്ദ്രം പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തത്.

ധനകാര്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി അബ്ദുല്ല ബിൻ സലിം അൽ ഹാർത്തിയുടെ രക്ഷാകർതൃത്വത്തിൽ, ആരോഗ്യ മന്ത്രാലയത്തിലെ അണ്ടർസെക്രട്ടറി ഡോ. സെയ്ദ് ബിൻ ഹാരിബ് അൽ ലംകിയുടെ സാന്നിധ്യത്തിലാണ് ചടങ്ങ് നടന്നത്.

ആരോഗ്യ സംരക്ഷണ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിക്കുന്നതിനും പൗരന്മാർക്ക് ആരോഗ്യ സേവനങ്ങൾ ലഭ്യമാക്കുന്നതിനുമുള്ള മന്ത്രാലയത്തിന്റെ ശ്രമങ്ങളുടെ ഭാഗമാണ് ഈ പദ്ധതി. ജീവിത നിലവാരം ഉയർത്തുന്നതിലും പൊതുജനങ്ങൾക്ക് സമഗ്രവും സുസ്ഥിരവുമായ ആരോഗ്യ സംരക്ഷണ സേവനങ്ങൾ നൽകുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഒമാൻ വിഷൻ 2040 ന്റെ ലക്ഷ്യങ്ങളുമായി ഇത് യോജിക്കുന്നു.

1,616,892 റിയാലിന്റെ ചെലവിലാണ് പദ്ധതി നടപ്പിലാക്കിയത്.