
മസ്കത്ത്: ഒമാനിലെ ചില റോഡുകളിൽ ട്രക്ക് ഗതാഗതം താത്ക്കാലികമായി നിർത്തിവെച്ചു. അൽ സഹ്വ ടവർ റൗണ്ട് എബൗട്ടിൽ നിന്ന് അൽ ദഖിലിയ ഗവർണറേറ്റിലേക്കുള്ള സുൽത്താൻ തുവൈനി ബിൻ സെയ്ദ് റോഡിലും ഇരു ദിശകളിലുമുള്ള ഇസ്കി-സിനാവ്, ഇസ്കി-നിസ്വ റോഡുകളിലും ട്രക്ക് ഗതാഗതം നിർത്തിവച്ചതായി റോയൽ ഒമാൻ പോലീസിലെ റിലേഷൻസ് ആൻഡ് സെക്യൂരിറ്റി ഇൻഫർമേഷൻ ഡയറക്ടറേറ്റ് അറിയിച്ചു.
നവംബർ 20 വെള്ളിയാഴ്ച ഉച്ചയ്ക്ക് 12:00 മണി മുതൽ വൈകുന്നേരം 7:00 മണി വരെയാണ് തീരുമാനം പ്രാബല്യത്തിൽ ഉണ്ടാകുക.




